Ajai Vasudev And Dileep To Team Up <br /> <br />നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിൻറെ സിനിമാ കരിയർ അവസാനിച്ചെന്ന് വിധിയെഴുതിയവരുണ്ടായിരുന്നു. എന്നാല്‍ ജയിലിലായിരിക്കെ പുറത്തിറങ്ങിയ രാമലീല ബോക്സ് ഓഫീസില്‍ വൻ ചരിത്രമായിരുന്നു. കേസില്‍പ്പെട്ടതോടെ ദിലീപിനെ നായകൻ ആക്കാൻ നിർമാതാക്കള്‍ മടിക്കുന്നു എന്നും വാർത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്കിടെ മാസ്റ്റർപീസ് സംവിധായകൻ അജയ് വാസുദേവ് ദിലീപിനൊപ്പം അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ എന്ന ചിത്രമൊരുക്കി സംവിധാന രംഗത്തേക്ക് കടന്ന് വന്ന വ്യക്തിയാണ് അജയ് വാസുദേവ്. മമ്മൂട്ടിയെ നായകനാക്കി രണ്ടാമത്തെ ചിത്രമായ മാസ്റ്റര്‍പീസും അജയ് പൂര്‍ത്തിയാക്കി. മാസ്റ്റര്‍പീസ് ക്രിസ്തുമസ് റിലീസായി തിയറ്ററിലെത്തും. എന്നാല്‍ ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. മാസ്റ്റര്‍പീസിന് പിന്നാലെ ദിലീപ് ചിത്രത്തേക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങളും പ്രതീക്ഷിക്കാം.